തിങ്കളാഴ്ച നാലു ജില്ലകളിലെ ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ മഞ്ഞ ജാഗ്രതാ നിർദേശം നൽകി കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആലപ്പുഴ, എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിലാണ് മഴ സാധ്യതയും മഞ്ഞ ജാഗ്രതയും. നിലവിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നൽകിയിരുന്ന മഴ മുന്നറിയിപ്പ് മാറ്റിയിട്ടുണ്ട്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച്ച മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് പൊതുവേ കാല വർഷം ദുർബലമായെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ട്. കേരള തീരത്ത് ശനിയാഴ്ച രാത്രി വരെ കള്ളക്കടൽ പ്രതിഭാസമുണ്ടാകുന്നതിനാൽ തീരദേശ വാസികൾ ജാഗ്രത പുലർത്തണം.