കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റവരിൽ മുപ്പതിലധികം മലയാളികളും. സെക്യൂരിറ്റി ജീവനക്കാരൻ ഉപയോഗിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണത്തിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.
മരിച്ച മലയാളികളായ പലരേയും തിരിച്ചറിഞ്ഞിട്ടുണ്ട്. തൃക്കരിപ്പൂർ സ്വദേശി കേളു,കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗീസ്, പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ്, കൊല്ലം സ്വദേശികളായ ലൂക്കോസ്, ഉമറുദീൻ ഷമീർ, പന്തളം സ്വദേശി ആകാശ് നായർ, കാസർഗോഡ് ചെർക്കള സ്വദേശി രഞ്ജിത്, പത്തനംതിട്ട സ്വദേശി മുരളീധരൻ, കോട്ടയം സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു എന്നീ മലയാളികളെയാണ് തിരിച്ചറിഞ്ഞത്.
മരിച്ചവരിൽ 11 മലയാളികളാണ് ഉള്ളതെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. ആകെ 49 പേരാണ് മരിച്ചത്. 26 പേരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.