കുതിച്ചുയർന്ന് മത്സ്യവില, കിട്ടാനുമില്ല

At Malayalam
1 Min Read

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യ ലഭ്യത ഗണ്യമായി കുറഞ്ഞു, മത്സ്യ വില യിൽ വലിയ വർധനവും വന്നു തുടങ്ങി. ജൂലൈ 31 വരെ 52 ദിവസം തുടരുന്ന നിരോധനമാണ് ഇത്തവ ഉള്ളത്. അതിനാൽ തന്നെ മത്സ്യ വില വരും ദിവസങ്ങളിൽ ഗണ്യമായി വർധിക്കുമെന്ന് മേഖലയിലെ വിഗദ്ധർ പറയുന്നു.

പരമ്പരാഗത വള്ളങ്ങൾ മാത്രമാണ് ഇപ്പോൾ കടലിൽ ഇറങ്ങുന്നത്. അതിനാൽ തന്നെ മത്സ്യ ലഭ്യതയും വളരെ കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം മത്തി ഒരു കിലോക്ക് 300 രൂപയ്ക്കു മുകളിൽ വില എത്തിയതായി മത്സ്യത്തൊഴിലാളികൾ പറയുന്നു. 52 ദിവസം ട്രോളിംഗ് നിരോധനം എന്നത് പ്രായോഗികമല്ലെന്നും ഈ കാലയളവിൽ ഇളവ് നൽകണമെന്നും മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.

Share This Article
Leave a comment