കനത്ത മഴ; നരകങ്ങളായി നഗരങ്ങൾ

At Malayalam
1 Min Read

തിരുവനന്തപുരം, കൊച്ചി നഗരങ്ങൾ വെള്ളക്കെട്ടായതിനു പിന്നാലെ തൃശൂരും വെള്ളം കയറി. ഇന്നു പെയ്ത കനത്ത മഴയെ തുടർന്ന് അശ്വിനി ആശുപത്രിയിൽ വെള്ളം കയറി. ഇൻ്റൻസീവ് കെയർ യൂണിറ്റിലടക്കം വെള്ളം കയറിയതായാണ് വിവരം. ഈ ആഴ്ച ഇത് രണ്ടാം തവണയാണ് ആശുപത്രിയിൽ വെള്ളം കയറുന്നത്. ആശുപത്രിയുടെ മുന്നിൽ ഒരു കനാൽ ഉണ്ട്. ഈ കനാൽ നിറയുന്നതാണ് ആശുപത്രിയിൽ വെള്ളക്കെട്ടുണ്ടാകാൻ കാരണം എന്നു പറയുന്നു.

ആശുപത്രിയിൽ ചികിത്സയിലിരുന്ന രോഗികളെ മുഴുവൻ വെള്ളം കയറിയ വാർഡുകളിൽ നിന്നും പണിപ്പെട്ട് മാറ്റി. അഗ്നിശമന സേന എത്തി വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പു ചെയ്തു കളയുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

- Advertisement -

ഇന്ന് സംസ്ഥാനത്തൊട്ടാകെ പെയ്ത കനത്ത മഴ ജനജീവിതം ദുരിതത്തിലാക്കി. പ്രത്യേകിച്ചും തലസ്ഥാന നഗരമായ തിരുവനന്തപുരവും കൊച്ചിയിലും. മിക്ക സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പല റോഡുകളും വെള്ളത്തിനടിയിലായത് അതിരൂക്ഷമായ ഗതാഗത കുരുക്കാണ് ഉണ്ടാക്കിയത്. പ്രത്യേകിച്ച് രാവിലെയും വൈകിട്ടും. മണിക്കൂറുകളാണ് വാഹനങ്ങൾ രണ്ടു നഗരങ്ങളിലും ഗതാഗത കുരുക്കിൽ പെട്ടു കിടന്നത്.

Share This Article
Leave a comment