റിമാൽ ചുഴലിക്കാറ്റ് ഇന്ത്യയിലും ബംഗ്ലാദേശിലുമായി 16 പേരുടെ ജീവനെടുത്തു. കൂടാതെ പശ്ചിമ ബംഗാളിൻ്റെ തീരദേശ പ്രദേശങ്ങളിലുണ്ടായ മഴയിൽ പതിനഞ്ചോളം പേർക്ക് പരിക്കും പറ്റിയിട്ടുണ്ട്.
ബംഗ്ലാദേശിലെ തെക്കൻ ഭാഗമായ മോംഗലയിലും ബംഗാളിലെ സാഗർദ്വീപിനും ഇടയിലാണ് റിമാൽ ചുഴലിക്കാറ്റ് കരതൊട്ടത്. തുടർന്നത് മണിക്കൂറിൽ 135 കിലോമീറ്റർ വേഗം കൈവരിച്ചു. വൈദ്യുതി ബന്ധം താറുമാറായി, തീരദേശ മേഖലകൾ പൂർണമായും ഇരുട്ടിലായി. ചുഴലിക്കാറ്റിനെ തുടർന്ന് 10 പേരാണ് ബംഗ്ലാദേശിൽ മരിച്ചത്. മൂന്നു പേർക്ക് ബംഗാളിലും ജീവഹാനിയുണ്ടായി.
1500 ഓളം ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി വീണു മുന്നൂറിൽ അധികം വീടുകൾ ബംഗാളിൽ തകരുകയോ ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തു. കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിക്കുകയും ചെയ്യേണ്ടി വന്നു.