അമേരിക്കയിലെ ചലച്ചിത്ര – ടെലിവിഷൻ നടനായ ജോണി വാക്ടർ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. അദ്ദേഹത്തിന് 38 വയസായിരുന്നു. എ ബി സി ചാനലിലെ പ്രശസ്തമായ ജനറൽ ഹോസ്പിറ്റൽ എന്ന സീരീസിലൂടെ ഏറെ ശ്രദ്ധേയനായിരുന്നു ജോണി. സ്റ്റേഷൻ 19, വെസ്റ്റ് വേൾഡ് തുടങ്ങിയ ചലച്ചിത്രങ്ങളിലും നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
മുഖം മൂടിയണിഞ്ഞെത്തിയ മോഷ്ടാക്കൾ ജോണി ജോലി ചെയ്യുന്ന ലോസ് ഏഞ്ചൽസിലെ ബാറിൽ വച്ചാണ് വെടിയുതിർത്തത്. മൂന്നു പേർ സംഘമായെത്തിയാണ് ജോണിയെ ആക്രമിച്ചത്. ക്രിമിനലുകൾക്കായുള്ള അന്വേഷണം പൊലിസ് ആരംഭിച്ചു.