തൃശൂർ രാമവർമപുരത്തുള്ള പോലീസ് അക്കാദമി ആസ്ഥാനത്ത് വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം. ഓഫീസർ കമാന്റന്റ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് യുവതിയെ അതിക്രമിച്ചത്. ഈ മാസം 17നാണ് സംഭവം നടന്നത്. ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം എന്നും, ജോലി മാറ്റം വേണം എന്നും യുവതി ആവശ്യപ്പെട്ടു.