ജൂനിയർ അമിതാഭ് ബച്ചൻ ഫിറോസ് ഖാൻ നിര്യാതനായി

At Malayalam
0 Min Read

ഹിന്ദി നടൻ ഫിറോസ് ഖാൻ അന്തരിച്ചു. ഉത്തർപ്രദേശിലെ ബദൗനിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്. അമിതാഭ് ബച്ചൻ്റെ രൂപഭാവങ്ങൾ അതുപോലെ അനുകരിച്ച് ശ്രദ്ധ നേടിയ നടനായിരുന്നു അദ്ദേഹം. ജൂനിയർ അമിതാഭ് ബച്ചൻ എന്നായിരുന്നു ആരാധാകർ അദ്ദേഹത്തിനെ വിളിച്ചിരുന്നത്. അതല്ലാതെ നിരവധി ടെലിവിഷൻ ഷോകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ഭാബിജി ഘർ പർ ഹെ എന്ന ടെലി ഷോ ഫിറോസ് ഖാൻ്റെ ഏറ്റവും ജനിപ്രിയ ഷോകളിൽ ഒന്നായിരുന്നു. രണ്ടാഴ്ച മുമ്പ് അമിതാഭ് ബച്ചൻ്റെ വേഷത്തിലെത്തി അദ്ദേഹം ഒരു പരിപാടി അവതരിപ്പിച്ചിരുന്നു. ഇതും ഏറെ ജനപ്രിയമാവുകയും ചെയ്തിരുന്നു

Share This Article
Leave a comment