ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഒഴിവ്

At Malayalam
1 Min Read

പട്ടികവര്‍ഗ്ഗ വികസന വകുപ്പിനു കീഴില്‍ ശ്രീകാര്യം കട്ടേലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 2023-24 അദ്ധ്യയനവര്‍ഷം ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ കരാര്‍/ ദിനവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് യോഗ്യരായ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി അഭിമുഖം നടത്തുന്നു. ജൂലൈ ഒന്ന് രാവിലെ 10.00 മണിക്ക് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാന്‍ യോഗ്യത/പ്രവൃത്തിപരിചയം / ജാതി സംബന്ധിച്ച ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കട്ടേല ഡോ: അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഹാജരാകേണ്ടതാണ്. അര്‍ഹരായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ പട്ടികജാതി/ മറ്റുവിഭാഗക്കാരെ പരിഗണിക്കുന്നതാണ്. യോഗ്യത സംബന്ധിച്ചും മറ്റു വിവരങ്ങള്‍ക്കുമായി 0471 2597900 / 9495833938 എന്നീ നമ്പരുകളില്‍ ഓഫീസ് സമയത്ത് ബന്ധപ്പെടണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment