ആലപ്പുഴ ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്. കൊലപാതകം നടത്തി കടന്നു കളഞ്ഞ ഭര്‍ത്താവ് രാജേഷിനെ കഞ്ഞികുഴിയിലെ ബാറില്‍ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു . ഭാര്യ അമ്പിളി (42) രാജേഷിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതാണ് കൊലയ്ക്ക് കാരണം.
പള്ളിച്ചന്തയില്‍ വെച്ച് അമ്പിളി തന്റെ സ്‌കൂട്ടറില്‍ കയറുന്നതിനിടെ ബൈക്കിലെത്തിയ രാജേഷ് കത്തി കൊണ്ട് അമ്പിളിയെ കുത്തി വീഴുത്തുകയായിരുന്നു. റോഡില്‍ വീണ അമ്പിളിയുടെ കൈയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് എടുത്തശേഷം രാജേഷ് കടന്നുകളഞ്ഞു. നാട്ടുകാർ അമ്പിളിയെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.