ഡെൽഹി വിമാനത്താവളത്തിൽ നിന്നും പിടികൂടി കേരളത്തിലേക്ക് കൊണ്ടു വരുന്ന വഴി പോക്സോ കേസിലെ പ്രതി പൊലിസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. പത്തനംതിട്ട വടശേരിക്കര സ്വദേശിയായ സച്ചിൻ രവിയാണ് യാത്രാമധ്യേ തമിഴ്നാട്ടിലെ കാവേരി പട്ടണത്തു വച്ച് പൊലിസിൻ്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടത്.
പത്തനംതിട്ട സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് സച്ചിൻ. വിദേശത്തായതിനാൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പിടി കൂടിയാണ് സച്ചിനെ ഡെൽഹിയിൽ വിമാനത്തിൽ എത്തിച്ചത്. കാവേരിപട്ടണത്ത് എത്തിയപ്പോൾ ശൗചാലയത്തിൽ പോകണമെന്നാവശ്യപ്പെട്ട പ്രതിയെ അതിന് അനുവദിച്ചു. പിന്നാലെ ഇയാൾ രക്ഷപ്പെടുകയായിരുന്നു. കേരള പൊലിസിനൊപ്പം തമിഴ്നാട് പൊലിസും വ്യാപകമായ തെരച്ചിൽ നടത്തുകയാണ്.
.