മഴ കനക്കും, ജാഗ്രതാ നിർദേശങ്ങളിൽ മാറ്റം

At Malayalam
1 Min Read

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കാലാവസ്ഥാ വകുപ്പ്. ഓറഞ്ച് ജാഗ്രത നിർദേശിച്ചിരുന്ന പത്തനംതിട്ട ജില്ലയിൽ രാത്രിയിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യത ഉള്ളതിനാൽ ചുവപ്പു ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. മെയ് 22 വരെ കനത്ത മഴ സംസ്ഥാനത്തുണ്ടാകും എന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നത്.

ഇന്നും നാളെയും ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കനത്ത മഴയാണ് പ്രവചിക്കുന്നത്.

ഓറഞ്ച് ജാഗ്രതാ നിർദേശമുള്ള ജില്ലകൾ ചുവടെ

മെയ് – 19 – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.

- Advertisement -

മെയ്-20 – തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം.

മെയ് – 21- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്.

മെയ് – 22 – പത്തനംതിട്ട, കോട്ടയം, ഇടുക്കി.

കനത്ത മഴ പെയ്യാനുള്ള സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നതിനാൽ എല്ലാവരും മികച്ച ജാഗ്രത പാലിക്കേണ്ടതുണ്ട്. പ്രായമായവരും കുട്ടികളും വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലേക്ക് ഒരു കാരണവശാലും പോകരുത്. ജലാശയങ്ങളിൽ ഇറങ്ങി കുളിക്കാനോ, തുണികൾ അലക്കാനോ, മൃഗങ്ങളെ കുളിപ്പിക്കാനോ പാടില്ല.

Share This Article
Leave a comment