പ്രണയാഭ്യർഥന നിരസിച്ച ഇരുപതുകാരിയെ യുവാവ് കഴുത്തറുത്തു കൊന്നു. കർണാടക ഹുബ്ബള്ളി വീരപുരയിലാണ് സംഭവം. പ്രതി ഗീരീഷ് സാവന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി എല്ലാവരും ഉറങ്ങിക്കിടന്ന സമയത്ത് പ്രതി വീട്ടിൽ കയറി പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗിരീഷ് പെൺകുട്ടിയോടു പ്രണയാഭ്യർഥന നടത്തിയിരുന്നു. എന്നാൽ പെൺകുട്ടി അതു നിരസിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണു പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ക്രൂരമായ കൃത്യം നടത്തിയത്.