ഒമ്പത് സംസ്ഥാനങ്ങൾ, ജമ്മുകശ്മിർ എന്നിവിടങ്ങളിലെ 96 സീറ്റുകളിലേക്കുള്ള വിധി നിർണയം നാളെ. ഉത്തർ പ്രദേശ് – 13, പശ്ചിമ ബംഗാൾ – 8,ഒഡീഷ – 4, മഹാരാഷ്ട്ര- 11, ബിഹാർ – 5, മധ്യപ്രദേശ് – 8,ജാർഖണ്ഡ് – 4 എന്നിങ്ങനെയും ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ എല്ലാ സീറ്റുകളിലേക്കും നാളെയാണ് തെരഞ്ഞെടുപ്പ്.
പല സംസ്ഥാനങ്ങളിൽ നിന്നായി നിരവധി പ്രമുഖർ നാളെ ഭാഗ്യം പരീക്ഷിയ്ക്കുന്നുണ്ട്. കേന്ദ്ര മന്ത്രിയായ ഗിരിരാജ് സിംഗ്, ലോക്‌സഭാപ്രതിപക്ഷ നേതാവ് അധിർ രഞ്ജൻ ചൗധരി തുടങ്ങിയ പ്രമുഖർ നാളെ മാറ്റുരയ്ക്കും. അതേസമയം തിഹാർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങിയ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ചു കൊണ്ട് ഇന്ത്യ സഖ്യത്തിനായി വോട്ടു ചോദിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി പേടിച്ച് ഓടുകയാണന്നും ബി ജെ പി യിൽ മോദി തന്നെ നേതാക്കളുടെ പ്രായ പരിധി 75 വയസാക്കിയിട്ടുണ്ടെന്നും അതിനാൽ ഇപ്പോൾ മോദി വോട്ടു ചോദിക്കുന്നത് അമിത്ഷായെ പ്രധാന മന്ത്രിയാക്കാൻ വേണ്ടിയാണെന്നും കഴിഞ്ഞ ദിവസം അരവിന്ദ് കെജരിവാൾ പ്രസംഗിച്ചത് വലിയ ചർച്ചക്ക് വഴിവച്ചിട്ടുണ്ട്.
