ജൂണ്‍ 21 മുതല്‍ ജൂലൈ 15 വരെ നടക്കുന്ന 2024 കോപ്പ അമേരിക്ക ടൂർണമെന്റിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരുക്ക് മൂലം സൂപ്പർ താരം നെയ്മർ ജൂനിയർ ടീമിൽ ഇല്ല. ഒക്ടോബറില്‍ ഉറുഗ്വേയ്‌ക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ ഏറ്റ ഗുരുതര പരിക്കാണ് നെയ്മര്‍ ജൂനിയറിന് വിനയായത്.

മധ്യനിര താരം കാസിമീറോയെയും ഒഴിവാക്കി. ടോട്ടനം താരം റിചാർലിസണും ടീമിൽ ഇടമില്ല. വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, റാഫീഞ്ഞ, അലിസൺ, എഡേഴ്സൺ, മാർക്കീനോസ് എന്നിവർ ടീമിൽ ഇടംപിടിച്ചു..