തലസ്ഥാനത്ത് വീണ്ടും ടിപ്പര്‍ അപകടം; യുവതിക്ക് ദാരുണാന്ത്യം

At Malayalam
0 Min Read

തിരുവനന്തപുരം കഴക്കൂട്ടത്ത് വെട്ടുറോഡിൽ ടിപ്പര്‍ ലോറിഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. പെരുമാതുറ സ്വദേശി റുക്സാനയാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് അപകടം നടന്നത്. കഴക്കൂട്ടം ഭാഗത്ത് നിന്ന് ബന്ധുവിനൊപ്പം കണിയാപുരത്തേക്ക് പോകുകയായിരുന്നു റുക്സാന. അമിത വേഗത്തിൽ എത്തിയ ലോറി സ്കൂട്ടറിനെ മറികടക്കവെയാണ് അപകടം.

ലോറി തട്ടിയതോടെ സ്കൂട്ടറിന് പുറകിലിരുന്ന റുക്സാന ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ പിന്‍ ടയറുകള്‍ റുസ്കാനയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. ലോറി ഡ്രൈവര്‍ നഗരൂര്‍ സ്വദേശി ജോയിയെ പൊലീസ്മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തു.

Share This Article
Leave a comment