യു കെ യിൽ ജോലി ; യുവാവിൻ്റെ 10 ലക്ഷം തട്ടി

At Malayalam
1 Min Read

ഇംഗ്ലണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശിയായ യുവാവിൽ നിന്ന് 10 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിലായി . ദക്ഷിണ കന്നഡ പുത്തൂർ സ്വദേശിയാണ് തട്ടിപ്പിനു പിടിയിലായ നിതിൻ. ഇയാളുടെ എറണാകുളത്തെ ട്രാവൽ ഏജൻസിയായ ഗ്ലോബൽ പ്ലസ് ഡേ പൊലിസ് സീൽ ചെയ്തു.

തിരുവനന്തപുരം നെയ്യാർ ഡാം സ്വദേശിയായ നിഖിലിനാണ് 10 ലക്ഷത്തി എട്ടായിരം രൂപ നഷ്ടമായത്. മാത്രമല്ല നിഖിലിൻ്റെ പാസ്പോർട്ട് വച്ച് നിതിൻ്റെ ട്രാവൽ ഏജൻസി നടത്തിയ തിരിമറി മൂലം 10 വർഷത്തേക്ക് നിഖിലിന് യു കെ എംബസി വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു . 10 വർഷത്തേക്ക് നിഖിലിന് യു കെ യിലോ മറ്റു യൂറോപ്യൻ രാജ്യങ്ങളിലോ പഠിക്കാനും ജോലി ചെയ്യാനും സാധിക്കാത്ത രീതിയിലാണ് വിലക്ക് വന്നിട്ടുള്ളത്.

ദുബായിലേക്ക് കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ഡെൽഹി വിമാനത്താവളത്തിൽ വച്ചാണ് നിതിൻ പൊലിസ് പിടിയിലാകുന്നത് . അംഗീകാരമില്ലാത്തതും തട്ടിപ്പു നടത്തുന്നതുമായ ഇത്തരം ട്രാവൽ ഏജൻസികളെ സമീപിക്കുന്നതിനു മുമ്പ് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളുമായി ഉദ്യോഗാർത്ഥികൾ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.

- Advertisement -
Share This Article
Leave a comment