അഞ്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കന്യാകുമാരിയിൽ മുങ്ങി മരിച്ചു

At Malayalam
0 Min Read

കന്യാകുമാരി സന്ദര്‍ശിക്കാനെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. രണ്ട് സ്ത്രീകളുള്‍പ്പെടെ തഞ്ചാവൂര്‍ സ്വദേശികളായ അഞ്ചു പേർക്കാണ് ജീവൻ നഷ്ടമായത്.

തിരിച്ചിറപ്പള്ളി എസ്ആര്‍എം കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ചാരുകവി, ഗായത്രി, സര്‍വദര്‍ശിത്, പ്രവീണ്‍ സാം, വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കടല്‍ പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന ബീച്ചില്‍ അനധികൃതമായി കയറി നീന്തുകയായിരുന്നു സംഘം എന്ന് പൊലീസ് പറഞ്ഞു.

Share This Article
Leave a comment