രോഹിത് വെമുല കേസിൽ പുനരന്വേഷണം, ദളിതനല്ലെന്ന റിപ്പോർട്ട് തള്ളി

At Malayalam
0 Min Read

ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയിൽ പുനരന്വേഷണത്തിന് തെലങ്കാന സർക്കാർ. രോഹിത് വെമുല ദളിതനല്ലെന്ന പൊലീസ് റിപ്പോർട്ട് സർക്കാർ തള്ളി.

ദളിത് സർട്ടിഫിക്കറ്റ് ഉപയോഗിച്ചു നേടിയ അക്കാദമിക് നേട്ടങ്ങൾ നഷ്ടപ്പെടുമെന്നും നിയമനടപടി നേരിടേണ്ടിവരുമെന്നുമുള്ള ഭയമാണ് രോഹിത്തിനെ ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. തെലങ്കാന ഡിജിപി രവി ഗുപ്തയാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്.

Share This Article
Leave a comment