ഇടുക്കി ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ തിടിനഗർ സ്വദേശി അഞ്ജലി (25), മകൾ അമയ (4), അഞ്ജലിയുടെ ഭർത്താവിന്റെ അനിയന്റെ ഭാര്യ ജെൻസി (19) എന്നിവർ കൊല്ലപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചോടെയാണ് സംഭവം നടന്നത്. തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് പരുക്കേറ്റ ജെൻസി മരിച്ചത്.