ഡെൽഹിയിലെ വിവിധ സ്കൂളുകളിൽ ഇ മെയിലിൽ ബോംബ് ഭീഷണി ലഭിച്ചു . പല സ്കൂളുകൾക്കും ഭീഷണി സന്ദേശം ലഭിച്ചതായി വീണ്ടും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട് . ഭീഷണിയുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെയെല്ലാം സ്കൂൾ അധികൃതർ തിരികെ വീട്ടിലേക്കയച്ചതായാണ് വിവരം.
ഡെൽഹി പൊലിസ് ഉടൻ തന്നെ സ്കൂളുകളിൽ അന്വേഷണം നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താനായില്ല . ഭീഷണിയുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽ നടത്തി വന്ന വിവിധ പരീക്ഷകളും മാറ്റി വച്ചു . പൊലിസിനൊപ്പം ബോംബ് സ്ക്വാഡുകളും എത്തി സ്കൂളുകൾ സൂക്ഷ്മമായി പരിശോധിക്കുകയാണ്.
