സംസ്ഥാനത്ത് 71.27 % പോളിംഗ് , കൂടുതൽ വടകരയിൽ , കുറവ് പത്തനംതിട്ടയിലും

At Malayalam
1 Min Read

സംസ്ഥാനത്ത് 71.27 ശതമാനം പോളിംഗ് നടന്നതായി ചീഫ് ഇലക്ടറൽ ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. 78.41 ശതമാനം പോളിംഗുമായി വടകര ലോക്‌സഭാ മണ്ഡലം ഒന്നാമതും 63 . 37 ശതമാനം പോളിംഗുമായി പത്തനംതിട്ട ലോക്സഭാ മണ്ഡലം ഇരുപതാം സ്ഥാനത്തുമാണ്.

സംസ്ഥാനത്ത് ആകെ 2 കോടി 77 ലക്ഷത്തി 49 നായിരത്തി 158 പേർക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ 1 കോടി 97 ലക്ഷത്തി 77 ആയിരത്തി 478 പേർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇതിൽ 94 ലക്ഷത്തി 75 ആയിരത്തി 90 പേർ പുരുഷൻമാരും ഒരു ലക്ഷത്തി മൂവായിരത്തി ഇരുപത്തി രണ്ടു പേർ സ്ത്രീകളുമാണ് . ട്രാൻസ് ജണ്ടേഴ്സാകട്ടെ 150 പേരുമാണ്.

ഒരു ലക്ഷത്തി എൺപതിനായിരത്തി 865 പേർ ആബ്സൻ്റി വോട്ടർമാരും 41,904 പേർ തപാൽ വോട്ടർ മാരുമായിരുന്നു . ഇതും കൂടി ചേർക്കുമ്പോൾ സംസ്ഥാനത്ത് രണ്ടു കോടി 247 പേർ രാജ്യത്തിൻ്റെ ഭാഗധേയ തീരുമാനത്തിൽ തങ്ങളുടെ അഭിപ്രായം അറിയിച്ചിട്ടുണ്ട് . സർവീസ് വോട്ടുകൾ വോട്ടെണ്ണൽ തുടങ്ങുന്നതുവരെ സ്വീകരിക്കും

Share This Article
Leave a comment