ഭാര്യയുടെ സമ്പത്തിൽ ഭർത്താവിന് എന്തവകാശമെന്ന് സുപ്രിം കോടതി

At Malayalam
1 Min Read

വിവാഹ സമയത്ത് വധുവിന് വീട്ടുകാർ നൽകുന്ന സ്വർണം ഉൾപ്പെടെയുള്ള വകകളിൽ ഭർത്താവിന് യാതൊരു വിധത്തിലുള്ള അവകാശമോ അധികാരമോ നിയന്ത്രണമോ ഇല്ലന്ന് സുപ്രിം കോടതി . ഏതെങ്കിലും ഘട്ടത്തിൽ ഇത്തരത്തിൽ ഭാര്യയ്ക്കു ലഭിച്ച സമ്പത്ത് എടുത്ത് ഉപയോഗിക്കേണ്ടിവന്നാൽ അത് കൃത്യമായും അവർക്ക് തിരികെ നൽകുക തന്നെ വേണം.

തനിക്കു വിവാഹ സമ്മാനമായി വീട്ടുകാർ നൽകിയ സ്വർണം ഭർത്താവും അയാളുടെ വീട്ടുകാരും ചേർന്ന് വിറ്റു വെന്നും തൻ്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് അങ്ങനെ ചെയ്തതന്നും കാണിച്ച് ആലപ്പുഴ സ്വദേശിനി നൽകിയ പരാതിയിലാണ് വിധി . സ്വർണത്തിനു പകരമായി 25 ലക്ഷം രൂപ നൽകാനും കോടതി നിർദേശിച്ചു.

TAGGED:
Share This Article
Leave a comment