കിണർ നിർമാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു

At Malayalam
0 Min Read

മാഹിയിൽ , സൂര്യാഘാതമേറ്റ് ചികിസയിലിരുന്നയാൾ മരിച്ചു . കിണർ നിർമാണ ജോലിക്കിടയിൽ സൂര്യാഘാതമേറ്റാണ് ആശുപത്രിയിലായത് . കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് വിശ്വനാഥൻ (53) മരിച്ചത്.

സൂര്യാഘാതമേറ്റു കുഴഞ്ഞു വീണ വിശ്വനാഥനെ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ആരോഗ്യ സ്ഥിതി കൂടുതൽ വഷളായതിനെ തുടർന്നാണ് കണ്ണൂരിൽ കൊണ്ടുപോയത് . വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വിശ്വനാഥന് ഭാര്യയും രണ്ടു പെൺകുട്ടികളുമുണ്ട്.

TAGGED:
Share This Article
Leave a comment