വിവാദമൊഴിയാതെ സൂപ്പർ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് . നിർമാതാക്കൾക്കെതിരെ ഇപ്പോൾ പൊലിസ് കേസെടുത്തിരിക്കുകയാണ് . നടൻ സൗബിൻ ഷാഹിർ , ബാബു ഷാഹിർ , ഷോൺ ആൻ്റണി എന്നിവരാണ് ചിത്രത്തിൻ്റെ നിർമാതാക്കൾ . ചിത്രത്തിൻ്റെ ലാഭവിഹിതം നൽകിയിട്ടില്ല എന്ന ആലപ്പുഴ സ്വദേശി സിറാജിൻ്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത് . ക്രിമിനൽ ഗൂഢാലോചന , വിശ്വാസവഞ്ചന എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . നിർമാതാക്കളുടെ 40 കോടി രൂപയുടെ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ട് നേരത്തേ തന്നെ കോടതി മരവിപ്പിച്ചിരുന്നു.