ചെന്നൈ മെയിലിൽ ലേഡീസ് കമ്പാർട്ടുമെൻ്റിലിരുന്ന് യാത്ര ചെയ്തത് ചോദ്യം ചെയ്ത വനിത ടി ടി ഇ യെ ആക്രമിക്കാൻ തുടങ്ങിയ യാത്രക്കാരനെ അറസ്റ്റു ചെയ്തു . കയർത്തു സംസാരിച്ച യാത്രക്കാരൻ ടി ടി ഇ യുടെ ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്താനും ശ്രമിച്ചു.
കൊല്ലത്തു നിന്നും പുറപ്പെട്ടപ്പോഴാണ് വനിതാ കംപാർട്ടുമെൻ്റിൽ പുരുഷൻ യാത്ര ചെയ്യുന്നത് ടി ടി ഇ യുടെ ശ്രദ്ധയിൽപ്പെട്ടത് . വണ്ടി കായംകുളത്ത് എത്തിയപ്പോഴേക്കും റയിവേ പ്രൊട്ടക്ഷൻ ഫോഴ്സ് എത്തി ഇയാളെ അറസ്റ്റു ചെയ്ത് കൊല്ലത്തേയ്ക്കു കൊണ്ടുപോയി . ടി ടി ഇ മാർക്കെതിരെ കയ്യേറ്റം നടക്കുന്ന സംഭവങ്ങൾ നിരന്തരമായി റിപ്പോർട്ടു ചെയ്യപ്പെടുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്.