രേഖകളില്ലാതെ പണം കടത്തിയ രണ്ടു പേരെ അറസ്റ്റു ചെയ്തു

At Malayalam
0 Min Read

മതിയായ രേഖകളില്ലാതെ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുമായി രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു . പാലക്കാട് പിടിയാലായ ഇവർ മഹാരാഷ്ട്രാ സ്വദേശികളാണെന്ന് പറയുന്നു. ലഹരി വിരുദ്ധ സ്ക്വാഡാണ് ഇവരെ പിടി കൂടിയത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വാളയാറിൽ നിന്നാണ് ഒരാൾ പിടിയിലായത് . ഇയാൾ നൽകിയ വിവരം അനുസരിച്ച് ചന്ദ്രനഗറിൽ വച്ച് രണ്ടാമനേയും പിടികൂടുകയായിരുന്നു.

പട്ടാമ്പിയിലേക്കുള്ള യാത്രയിലായിരുന്ന ഇരുവരും മുമ്പും പണം കടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ഇത്തരം സ്ക്വാഡുകളുടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.

TAGGED:
Share This Article
Leave a comment