കുറേ മക്കളെ ഉണ്ടാക്കിയിട്ടുണ്ടല്ലോ , ആർക്കെങ്കിലും ഇത്രയധികം മക്കളുണ്ടാകുമോ – എന്ന വിവാദ പരാമർശവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനെതിരെയാണ് നിതീഷ് ഇങ്ങനെ വിവാദ പ്രസ്താവന നടത്തിയത് . ലാലുവിൻ്റെ പാർട്ടിയിലെ കുടുംബാധിപത്യത്തെ വിമർശിച്ചു സംസാരിക്കുകയായിരുന്നു നിതീഷ് .
ഏഴ് പെൺമക്കളും രണ്ട് ആൺമക്കളും അടക്കം ലാലുവിന് ഒമ്പത് മക്കളുണ്ട് . മുൻ ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവും ഇപ്പോഴത്തെ പ്രതിപക്ഷനേതാവായ തേജസ്സി യാദവുമാണ് ആൺമക്കൾ . മിസ ഭാരതി , രോഹിണി ആചാര്യ എന്നീ പെൺമക്കൾ ഈ തെരത്തെ ടുപ്പിൽ മത്സരിക്കുന്നുമുണ്ട് . ഇതൊക്കെയാണ് നിതീഷിൻ്റെ പ്രകോപന പ്രസംഗത്തിനു പിന്നിലെന്ന് കരുതപ്പെടുന്നു . എന്തായാലും പ്രസംഗം വൻ വിവാദമായിട്ടുണ്ട്.
