ആടുജീവിതം പോലെ അബ്ദുൽ റഹിമിന് വയ്യെന്ന് ബ്ലെസി

At Malayalam
1 Min Read

വധ ശിക്ഷക്ക് വിധിക്കപ്പെട്ട് സൗദിജയിലിൽ കഴിയുന്ന അബ്ദുൽ റഹിമിനായി മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്നത് കേരളം അടുത്ത കാലത്തു കണ്ട മഹത്തായ കാഴ്ചകളിലൊന്നായിരുന്നു . ആടുജീവിതത്തിലെ നജീബ് എന്ന ജീവിക്കുന്ന കഥാപാത്രവും ഈ ദിവസങ്ങളിൽ തന്നെ മലയാളികളുടെ ഉറക്കം കൊടുത്തിയിരുന്നു.ആടുജീവിതം സിനിമയുമായി ബന്ധപ്പെട്ട് സംവിധായകൻ ബ്ലെസി ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അബ്ദുൽ റഹിമിനെപ്പറ്റിയും അദ്ദേഹത്തിന്റെ ജീവിതത്തെപ്പറ്റിയും പറഞ്ഞത് ശ്രദ്ധ നേടിയിരുന്നു.

റഹിമിൻ്റെ മോചനത്തിനായി കേരളത്തിലങ്ങോളമിങ്ങോളം ധനസമാഹരണം നടത്തിയ ബോബി ചെമ്മണ്ണൂർ , അബ്ദുൽ റഹിമിൻ്റെ ജീവിതം സിനിമയാക്കുന്നതിനായി തന്നെ വിളിച്ചിരുന്നുവെന്നും അതിൽ വലിയ താല്പര്യം തനിക്കു തോന്നിയില്ലന്നുമാണ് ബ്ലെസി പറഞ്ഞത്.തന്മാത്ര എന്ന ചിത്രത്തിനു ശേഷം അത്തരം ചിത്രങ്ങൾ ചെയ്യാനായി പലരും സമീപിച്ചിരുന്നു . അന്നും താനത് നിഷേധിക്കുകയായിരുന്നു . ഗൾഫിലെ അതിജീവനം പ്രമേയമാക്കി ഒരു കഥ പറഞ്ഞ ഉടൻ അതേ പശ്ചാത്തലത്തിൽ കഥ പറയുന്നതിൽ ഒരു ത്രില്ലുമില്ലന്നും ബ്ലെസി പറഞ്ഞു . അടുജീവിതം സിനിമയാക്കി എന്നത് റഹിമിൻ്റെ ജീവിതം സിനിമയാക്കാനുള്ള തൻ്റെ യോഗ്യതയായി ആരും കണക്കാക്കരുതെന്നും ബ്ലെസി അഭ്യർത്ഥിച്ചു.

Share This Article
Leave a comment