മലയാളി പ്രേഷകരുടെ ഇഷ്ട ജോഡികളായ മോഹൻലാലും ശോഭനയും 15 വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു . സൗദി വെള്ളക്ക എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട തരുൺ മൂർത്തിയാണ് ചിത്രത്തിൻ്റെ സംവിധായകൻ. മോഹൻലാലിൻ്റെ 360 ആ മത് ചിത്രം കൂടിയാണിത്.
മോഹൻലാലും താനും ഒന്നിച്ചഭിനയിക്കുന്ന അമ്പത്തി ആറാമത്തെ ചിത്രമാണിതന്നും നാലു വർഷങ്ങൾക്കു ശേഷമാണ് വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നതെന്നും തൻ്റെ സാമൂഹിക മാധ്യമത്തിലൂടെ ശോഭന അറിയിച്ചു.
പത്തനംതിട്ട , റാന്നി , തൊടുപുഴ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിന് കഥ എഴുതിയത് കെ ആർ സുനിലാണ് . അദ്ദേഹത്തോടൊപ്പം തരുൺ മൂർത്തിയും ചേർന്ന് തിരക്കഥ തയ്യാറാക്കി.