യു എ ഇ യിൽ മഴ കുറഞ്ഞെങ്കിലും സാധാരണ നിലയിലേക്ക് ജനജീവിതം എത്തിയിട്ടില്ലെന്ന് റിപ്പോർട്ട്. മിക്ക റോഡുകളിലും വെള്ളക്കെട്ടോ ചെളിയോ കൊണ്ട് നിറഞ്ഞ അവസ്ഥയിലാണ് . ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളിലേക്കുള്ള പ്രവേശനം യാത്ര ഉറപ്പായവർക്കു മാത്രമാണ് . സ്കൂളുകൾക്ക് രണ്ടു ദിവസം കൂടി അവധി നൽകിയിട്ടുണ്ട്.
ദുബായിലേക്കുള്ള വിമാന സമയത്തിൽ ഇന്നും മാറ്റമുണ്ട്. രാവിലെ 10.30 നുള്ള എമിറേറ്റ്സ് വിമാനം ഉച്ചക്ക് 12.30 ന് പോകും എന്നു വിവരമുണ്ട് . ഇന്നലെ കോഴിക്കോടു നിന്നു പോകേണ്ട സ്പൈസ് ജെറ്റ് ഇതുവരേയും പോയിട്ടില്ല . മറ്റു നിരവധി സർവീസുകൾ സമയക്രമത്തിൽ മാറ്റം വരുത്തുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്തിട്ടുമുണ്ട്.