പ്രചരണത്തിനിടെ മൻസൂർ അലി ഖാൻ കുഴഞ്ഞു വീണു

At Malayalam
0 Min Read

വെല്ലൂർ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി കൂടിയായ നടൻ മൻസൂർ അലിഖാനെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . വെല്ലൂരിൽ പ്രചരണം നടത്തുന്നതിനിടയിൽ നെഞ്ചു വേദനയെ തുടർന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു . മതിയായ വിശ്രമമില്ലാത്തതാണ് ഖാൻ കുഴഞ്ഞു വീഴാൻ കാരണമെന്നും വൈകാതെ ആരോഗ്യം വീണ്ടെടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു.

സ്വതന്ത്രനായി മത്സരിക്കുന്ന നടൻ ഇത്തവണ അണ്ണാ ഡി എം കെയുമായി സഖ്യത്തിനു ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല . കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും കെട്ടിവച്ച കാശ് നഷ്ടപ്പെട്ടിരുന്നു.

Share This Article
Leave a comment