മദ്യപിച്ചു ബസ് ഓടിക്കുന്ന കെ എസ് ആർ ടി സി ഡ്രൈവർമാരെ പൊക്കിയതിനു പിന്നാലെ ഇത്തരം സ്വകാര്യ ബസ് ഡ്രൈവർമാർക്കും പിടി വീഴും . ഇതിൻ്റെ ഭാഗമായി സ്വകാര്യ ബസ് സ്റ്റാൻഡുകളിലും മോട്ടോർ വാഹന വകുപ്പിലെ സ്ക്വാഡുകൾ പരിശോധന നടത്തും. ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെങ്കിൽ ആ യാത്ര ഒഴിവാക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
കെ എസ് ആർ ടി സി ഡ്രൈവർമാരുടെ പരിശോധനക്കായി നിലവിലുള്ള ബ്രത് അനലൈസർ കൂടാതെ 50 എണ്ണം അധികമായി വാങ്ങുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു . ഡ്യൂട്ടിക്കു മുമ്പുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തിയാൽ ഒരു മാസവും ഡ്യൂട്ടിക്കിടയിലാണങ്കിൽ മൂന്നു മാസത്തേക്ക് സസ്പെൻ്റ് ചെയ്യുമെന്ന് മന്ത്രി പറഞ്ഞു . താത്ക്കാലിക ജീവനക്കാരാണെങ്കിൽ അവരെ ജോലിയിൽ നിന്നു പിരിച്ചു വിടും.