ജയിലിൽ കഴിയുന്ന വ്യാജ പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൺ മാവുങ്കലിൻ്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണു മരിച്ചു. ചേർത്തലയിലെ ട്രഷറി ഓഫീസിൽ പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. അധ്യാപികയായി വിരമിച്ചയാളാണ് ത്രേസ്യാമ്മ. ഭർത്താവ് മോൻസൺ മാവുങ്കൽ, മകൾ മിമിഷ, മകൻ മാനസ്.