വിശ്രമ ദിനങ്ങൾ ആനന്ദകരമാക്കാം കെ എസ് ആ ടി സി ക്കൊപ്പം

At Malayalam
1 Min Read

വെക്കേഷൻ കാലത്ത് വിനോദ യാത്രക്കൊരുങ്ങി കൊല്ലത്തെ കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ വയനാട് പോകണമെങ്കിൽ ഏപ്രിൽ 18 ന് ആനവണ്ടി റെഡിയാണ് . 21 ന് മടങ്ങിവരാം . 4 ,100 രൂപക്ക് രണ്ടു ദിവസത്തെ താമസം , വിവിധ പ്രവേശന ഫീസുകൾ , മുത്തങ്ങ ജംഗിൾ സഫാരി എന്നിവ ലഭിക്കും.

പത്മനാഭപുരം കന്യാകുമാരി യാത്രക്ക് 780 രൂപയാണ്. ഏപ്രിൽ 19 ന് രാവിലെ 5 മണിക്ക് വണ്ടി യാത്ര തിരിക്കും. ഏപ്രിൽ 20 ന് രാവിലെ 5 ന് ഇടുക്കിയിലേക്കുള്ള യാത്രയിൽ അയ്യപ്പൻകോവിൽ – തൂക്കുപാലം , കാൽവരി മൗണ്ട് , രാമക്കൽമേട് വരെ പോകുന്നതിന് 1070 രൂപ മതിയാകും.
ഏപ്രിൽ 21 രാവിലെ എറണാകുളം ജില്ലയിലെ പാണിയേലിപോരിലേക്കും പോകാം .1050 രൂപയാണ് നിരക്ക്.

- Advertisement -

ഏപ്രിൽ 21 രാവിലെ 6 മണിക്ക് പൊൻമുടിയിലേക്ക് വണ്ടിയുണ്ട് . വിവിധ പ്രവേശന ഫീസടക്കം എല്ലാം കൂടി 770 രൂപ മതിയാകും . കൂടുതൽ അറിയാൻ വിളിച്ചോളു – 974796 9768 , 8921950903

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment