അഹമ്മദാബാദില്‍ കാര്‍ ട്രക്കിൽ ഇടിച്ച് പത്ത് പേര്‍ മരിച്ചു. അഹമ്മദാബാദ്-വഡോദര എക്‌സ്പ്രസ് വേയിലാണ് അപകടം. കാറിലുണ്ടായിരുന്നവരില്‍ എട്ട് പേര്‍ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മറ്റ് രണ്ട് പേര്‍ മരിച്ചത്. വഡോദരയില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്ന കാര്‍ വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു.