സംസ്ഥാന മോട്ടോർ വാഹന വകുപ്പ് പൊതു ജനങ്ങൾക്ക് നൽകുന്ന രേഖകൾ മലയാളത്തിലായിരിക്കണമെന്ന് ഗതാഗത കമ്മിഷണർ വകുപ്പിലെ ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി . ഭരണഭാഷ മലയാളമെന്ന സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യവും ചട്ടവും മോട്ടോർ വാഹന വകുപ്പ് പാലിക്കുന്നില്ലന്നും അപേക്ഷകർക്ക് മറുപടി നൽകുന്ന കത്തുകൾ പോലും ഇംഗ്ലീഷിലാണന്നും കാണിച്ച് പാലക്കാട് സ്വദേശി സർക്കാരിന് പരാതി നൽകിയിരുന്നു . തുടർന്നാണ് നടപടി.
റീജണൻ ട്രാൻസ്പോർട്ട് ഓഫിസർമാർ , സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫിസർമാർ , എൻഫോഴ്സ്മെൻ്റ് വിഭാഗം എന്നിവർക്ക് ഗതാഗത കമ്മിഷണർ ഇതു സംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട്.