സംഗീതജ്ഞനും സംഗീത സംവിധായകനും ഗായകനുമായ കെ ജി ജയൻ (90) അന്തരിച്ചു . ഇരട്ട സഹോദരനായ കെ ജി വിജയനുമായി ചേർന്ന് ജയവിജയൻമാർ എന്ന പേരിൽ നിരവധികളായ ഗാനങ്ങൾക്ക് സംഗീതം നൽകി ആലപിച്ചിട്ടുണ്ട്.ശബരിമല നട തുറക്കുമ്പോൾ കേൾക്കുന്ന ശ്രീകോവിൽ നട തുറന്നു എന്ന ഗാനം അതിൽ ഏറെ പ്രശസ്തമാണ്. യേശുദാസ് ആലപിച്ച ചന്ദനചർച്ചിത എന്നു തുടങ്ങുന്ന ഗാനമടങ്ങുന്ന തരംഗിണി ആൽബം റെക്കോർഡുകൾ തകർത്തു .
ചെമ്പൈയുടെ ശിഷ്യൻമാർ കൂടിയായിയിരുന്ന ജയ വിജയൻമാരിൽ , വിജയൻ്റെ മരണശേഷം ജയൻ നിരവധികാലത്തെ മൗനത്തിനു ശേഷം ഒറ്റയ്ക്കാണ് പരിപാടികൾ അവതരിപ്പിച്ചിരുന്നത്.തൃപ്പൂണിത്തുറയിലെ വീട്ടിലാണ് ഇപ്പോൾ ഭൗതികദേഹമുള്ളത് . നടൻ മനോജ് കെ ജയൻ മകനാണ്.