ദുബായ്ക്ക് കൊണ്ട് പോയില്ല, മൂക്കിന് ഇടിച്ചുകൊന്നു

At Malayalam
1 Min Read

ജന്മദിനാഘോഷത്തിനായി ദുബായിൽ കൊണ്ടുപോകാത്തതിനെ തുടർന്ന് മുഖത്ത് ഇടിയേറ്റ യുവാവ് മരിച്ചു. പൂനെ സ്വദേശിയായ 36കാരൻ നിഖിൽ ഖന്നയാണ് സ്വന്തം ഭാര്യയുടെ ഇടിയേറ്റു മരിച്ചത്. വെള്ളിയാഴ്ചായിരുന്നു സംഭവം.ആറു വർഷം മുൻപായിരുന്നു ബിസിനസുകാരനായ നിഖിൽ ഖന്നയും രേണുകയും തമ്മിലുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെയാണ്. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി രേണുകയെ ദുബായിൽ കൊണ്ടുപോകാത്തതിനെ തുടർന്ന് ഇരുവരും വഴക്കായി. രേണുകയുടെ ജന്മദിനത്തിൽ വിലയേറിയ സമ്മാനങ്ങൾ വാങ്ങി നൽകാത്തതും ദുബായിൽ പോകാമെന്ന ആവശ്യത്തോട് നിഖിൽ പ്രതികരിക്കാത്തതും യുവതിയെ കോപാകുലയാക്കിയിരുന്നു.കലികയറിയ രേണുക നിഖിലിൻ്റെ മുഖത്ത് ആഞ്ഞ് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ നിഖിലിന്റെ മൂക്കും പല്ലുകളും ഒടിഞ്ഞു. രക്തസ്രാവത്തെ തുടർന്ന് നിഖിൽ ബോധം കെട്ടു നിലത്തുവീഴുകയായിരുന്നു. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി യുവതിക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment