കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ ഏപ്രിൽ ഒന്നുമുതൽ 15 വരെ നടത്തിയ പരിശോധനയിൽ മദ്യപിച്ച് ജോലിക്കെത്തിയ 100 കെഎസ്ആർടിസി ജീവനക്കാർക്ക് എതിരെ നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും 26 താൽക്കാലിക ജീവനക്കാരായ സർവീസിൽനിന്നു പുറത്താക്കുകയും ചെയ്തു. ജോലിക്ക് മദ്യപിച്ച് എത്തൽ, മദ്യം സൂക്ഷിക്കൽ തുടങ്ങി 100 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
വിജിലൻസ് വിഭാഗമാണ് പരിശോധന നടത്തിയത്. 60 യൂണിറ്റുകളിലായി 1 സ്റ്റേഷൻ മാസ്റ്റർ, 2 വെഹിക്കിൾ സൂപ്പർവൈസർ, 1 സെക്യൂരിറ്റി സർജന്റ്, 9 സ്ഥിരം മെക്കാനിക്ക്, 1 ബദൽ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടർ, 9 ബദൽ കണ്ടക്ടർ,1 സ്വിഫ്റ്റ് കണ്ടക്ടർ, 39 സ്ഥിരം ഡ്രൈവർ, 10 ബദൽ ഡ്രൈവർ, 5 സിഫ്റ്റ് ഡ്രൈവർ കം കണ്ടക്ടർ എന്നിവര്‍ ഡ്യൂട്ടിക്കു മദ്യപിച്ച് എത്തിയതായി കണ്ടെത്തിയത്.