തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടലംഘനം നടത്തിയതിന് തിരുവനന്തപുരത്തെ യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ താക്കീത്. തിരുവനന്തപുരത്തെ എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ചില മത സംഘടനകൾക്ക് പണം നൽകി വോട്ടു പിടിക്കാൻ ശ്രമിക്കുന്നതായി ശശി തരൂർ ഒരു ദൃശ്യമാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആരോപിച്ചിരുന്നു . പിന്നാലെ ഇതിനെതിരെ എൻ ഡി എ നേതാക്കൾ തെരഞ്ഞെടുപ്പു കമ്മിഷന് പരാതി നൽകിയിരുന്നു . എതിർ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണം തെളിയിക്കാൻ തക്കതായ തെളിവുകൾ ഹാജരാക്കാൻ തരൂരിനായില്ലന്ന് കമ്മിഷൻ കണ്ടെത്തുകയായിരുന്നു.
തരൂരിൻ്റെ നിലപാട് സംസ്ഥാനത്ത് മതവികാരം ഇളക്കിവിടാൻ വേണ്ടിയാണെന്ന എൻ ഡി എ യുടെ വാദം കമ്മിഷൻ തള്ളിക്കളഞ്ഞു.