അമർനാഥ് തീർത്ഥ യാത്രയ്ക്കായി രജിസ്ട്രേഷൻ തുടങ്ങി

At Malayalam
1 Min Read

ഈ വർഷത്തെ അമർനാഥ് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന രജിസ്ട്രേഷന് തുടക്കമായി . പഞ്ചാബ് നാഷണൽ ബാങ്കിൻ്റെ ശാഖകൾ വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാം . ജൂൺ 29 മുതൽ ഓഗസ്റ്റ് 19 വരെയാണ് തീർത്ഥാടന കാലം . സൈന്യത്തിൻ്റെ പഴുതടച്ച സുരക്ഷയുടെ പിൻബലത്തിലാണ് ക്ഷേത്രത്തിലേക്കുള്ള യാത്ര നടക്കുക.

ഹിമാലത്തിൽ 3,880മീറ്റർ ഉയരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് . മുൻ കൂറായി കിട്ടിയ സർക്കാർ അനുമതി ഉണ്ടെങ്കിൽ മാത്രമേ യാത്ര ചെയ്യാനാകു. ശ്രീനഗറിൽ നിന്നും ബസിലോ ടാക്സി വാഹനങ്ങളിലോ 90 കിലോമീറ്റർ സഞ്ചരിച്ച് വാൽത്താൻ താഴ്‌വരയിലെത്തിയ ശേഷം 14 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കണം ക്ഷേത്രത്തിലെത്താൻ. ജമ്മു കാശ്മീരിലെ അനന്ത് നാഗ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന അമർനാഥ് ക്ഷേത്ര ഗുഹക്ക് 150 അടിയിലേറെ ഉയരവും 90 അടിയിലധികം വീതിയുമുണ്ട് . ചുണ്ണാമ്പു കല്ലുകളാൽ നിർമിതമായ ക്ഷേത്രം മിക്കപ്പോഴും മഞ്ഞു മൂടിയ നിലയിലാകും ഉണ്ടാവുക.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment