പാലക്കാട് റയിൽവേ ഡിവിഷനു കീഴിൽ വരുന്ന പാതയിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ വണ്ടികളുടെ സമയക്രമത്തിൽ മാറ്റമുണ്ട് . ഡോ : എം ജി ആർ ചെന്നൈ സെൻട്രൽ – മംഗളരു സെൻട്രൽ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് ഇന്ന് (ഏപ്രിൽ – 13) ഒരു മണിക്കൂറും 20 മിനിറ്റും വൈകും . ഡോ : എം ജി ആർ ചെന്നൈ സെൻട്രൽ – മംഗളുരു സെൻട്രൽ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഏപ്രിൽ 15 ന് മൂന്നു മണിക്കൂറും 10 മിനിറ്റും വൈകും.
തിരുവനന്തപുരം സെൻട്രൽ – മംഗളുരു സെൻട്രൽ മലബാർ എക്സ്പ്രസ് ഏപ്രിൽ 15 ന് ഒരു മണിക്കൂർ വൈകും . മംഗളുരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലിഎക്സ്പ്രസ് ഇതേ ദിവസം തന്നെ ഒരു മണിക്കൂർ വൈകും എന്നാണ് അറിയിപ്പ്.