അബ്ദുൽ റഹിമിൻ്റെ മോചന ദ്രവ്യം രണ്ടു ദിവസത്തിനുള്ളിൽ കൈമാറും

At Malayalam
1 Min Read

അളവില്ലാത്ത മനുഷ്യത്വത്തിൻ്റെ സാഫല്യമായി സൗദി ജയിലിൽ കഴിയുന്ന റഹീമിൻ്റെ മോചന ദ്രവ്യമായ 34 കോടി രൂപ രണ്ടു ദിവസത്തിനുള്ളിൽ കൈമാറുമെന്ന് ലീഗൽ അസിസ്റ്റൻ്റ് കമ്മിറ്റിയുടെ ഭാരവാഹികളായ സുരേഷ് , ആലികുട്ടി എന്നിവർ പറഞ്ഞു.

സൗദി അറേബ്യയിലെ സ്പോൺസറുടെ സുഖമില്ലാത്ത മകൻ , ഹൗസ് ഡ്രൈവറായി ജോലി നോക്കിയിരുന്ന ഫറോഖ് സ്വദേശി 26 കാരനായ അബ്ദുൽ റഹിമിൻ്റെ കയ്യിൽ നിന്നു സംഭവിച്ച ഒരു പിഴവിനാൽ മരിക്കാനിടയായി . സൗദി പൊലിസ് കൊലക്കുറ്റത്തിന് റഹിമിനെ അറസ്റ്റു ചെയ്യ്തു . പിന്നാലെ റിയാദ് കോടതി അയാളെ വധശിക്ഷക്ക് വിധിച്ചു . 2006 ഡിസംബറിൽ നടന്ന ഈ സംഭവത്തെ തുടർന്ന് പല ഉന്നത ഇടപെടലുകൾ നടത്തിയിട്ടും മരിച്ച കുട്ടിയുടെ കുടുംബം റഹിമിന് മാപ്പു കൊടുക്കാൻ തയ്യാറായില്ല . ശക്തമായ ഇടപെടലുകൾക്കൊടുവിൽ 18 വർഷമായി ജയിലിൽ കിടക്കുന്ന റഹിമിന് മാപ്പു കൊടുക്കാൻ ഉപാധികളോടെ മരിച്ച കുട്ടിയുടെ കുടുംബം തയ്യാറായി . 34 കോടി ഇന്ത്യൻ രൂപക്ക് സമാനമായ സൗദി റിയാലാണ് അവർ ആവശ്യപ്പെട്ടത് . മലയാളത്തിൻ്റെ അകമഴിഞ്ഞ സ്നേഹ തണലിൽ നിന്നു പിരിച്ചെടുത്ത പണം കൊടുത്ത് റഹിമിനെ ഉടൻ നാട്ടിലെത്തിക്കാൻ കഴിയുമെന്ന ശുഭപ്രതീക്ഷയാണ് ലീഗൽ അസിസ്റ്റൻ്റ് കമ്മിറ്റി ഭാരവാഹികൾ പങ്കുവയ്ക്കുന്നത് . എംബസി വഴിയാകും പണം കൈമാറുകയെന്നും ഇനി ആരും ഈ ആവശ്യത്തിലേക്ക് പണം നൽകേണ്ടതില്ലന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

Share This Article
Leave a comment