മുപ്പത്തിയഞ്ച് കോൺഗ്രസ് പ്രവർത്തകർ , തൃശൂരിലെ മുരളി മന്ദിരത്തിൽ വച്ച് പത്മജ വേണുഗോപാലിൻ്റെ സാന്നിധ്യത്തിൽ ബി ജെ പി യിൽ ചേർന്നു. കോൺഗ്രസിൽ നിന്ന് മനം മടുത്ത് ബി ജെ പി യിലേക്ക് വന്നവരാണിവരെന്നും വൈകാതെ നൂറു കണക്കിന് കോൺഗ്രസുകാർ ബി ജെ പി യിലേക്കെത്തുമെന്നും പത്മജ പറഞ്ഞു . യൂത്ത് കോൺഗ്രസിൻ്റെ തൃശൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് മനു പള്ളത്ത് ഉൾപ്പെടെയുള്ളവരാണ് ബി ജെ പി യിൽ അംഗത്വമെടുത്തത് . തൻ്റെ പിതാവായ കെ കരുണാകരന് കൂടി വേണ്ടിയാണ് താനിതു ചെയ്യുന്നതെന്നും അമ്മ കല്യാണി കുട്ടിയമ്മയുടെ ഓർമ നാളിൽ ഇത്തരം പരിപാടി മുരളി മന്ദിരത്തിൽ തന്നെ സംഘടിപ്പിച്ചതെന്നും പത്മജ പറഞ്ഞു.