കാഴ്ചപരിമിതരായ കുട്ടികൾക്കുള്ള വിദ്യാലയത്തിലെ പ്രവേശനം

At Malayalam
1 Min Read

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം വഴുതക്കാട് പ്രവർത്തിക്കുന്ന കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയത്തിൽ 2024-2025 അധ്യായന വർഷം കാഴ്ചപരിമിതരായ വിദ്യാർത്ഥികൾക്ക് ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസ്സുകളിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. കുറഞ്ഞത് 40 ശതമാനമോ അതിനു മുകളിലോ കാഴ്ചക്കുറവുള്ളവർക്കാണ് പ്രവേശനം നൽകുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും കുട്ടികളെ പ്രത്യേകം പരിചരിക്കുവാൻ പ്രാപ്തരായ ജീവനക്കാരുടെ സേവനവും ലഭിക്കും . താല്പര്യമുള്ള വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ സ്‌കൂൾ മേൽവിലാസത്തിൽ കത്ത് മുഖേനയോ നേരിട്ടോ ഓഫീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു . വിലാസം : ഹെഡ്മാസ്റ്റർ , കാഴ്ചപരിമിതർക്കുവേണ്ടിയുള്ള സർക്കാർ വിദ്യാലയം , വഴുതക്കാട് , തിരുവനന്തപുരം. ഫോൺ 0471 2328184 , 8547722034 , 9447467252. വാട്ട്‌സ്ആപ്പ് നമ്പർ : 8547722034  വെബ്സൈറ്റ് : www.gsvt.in,  ഇമെയിൽ: gbs.tvpm@gmail.com .

- Advertisement -
Share This Article
Leave a comment