ലിവ് – ഇൻ ബന്ധത്തിലും ജീവനാംശം

At Malayalam
0 Min Read

പങ്കാളികള്‍ ഒരുമിച്ച് താമസിച്ചു എന്നതിന് തെളിവുണ്ടെങ്കില്‍ ജീവനാംശം നിഷേധിക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. നിയമപരമായി വിവാഹിതരല്ലെങ്കിലും ലിവ് ഇന്‍ ബന്ധം അവസാനിപ്പിച്ചാൽ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ലിവ് ഇന്‍ ബന്ധത്തിലായിരുന്ന ഒരു സ്ത്രീക്ക് പ്രതിമാസം 1500 രൂപ അലവന്‍സ് നല്‍കണമെന്ന വിചാരണ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പരാമര്‍ശം.

Share This Article
Leave a comment