ശ്മശാനത്തിലെ ചിതാഭസ്മം മോഷണം; രണ്ടുപേർ പിടിയിൽ

At Malayalam
0 Min Read

തിരുവില്വാമല പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷ്ടാക്കൾ പിടിയിൽ. തമിഴ്നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45)യും രേണുഗോപാൽ ( 25) എന്നയാളുമാണ് പിടിയിലായത്. പൊതുശ്മശാനത്തിലെ ചിതകളിൽ നിന്നും ചിതാഭസ്മം കാണാതാകുന്നത് പതിവായതോടെ, കർമ്മം നടത്തുന്നവരുടെ നേതൃത്വത്തിൽ പഴയന്നൂർ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.സംഘത്തിൽ ഉണ്ടായിരുന്ന മറ്റൊരാൾ പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. ചിതാഭസ്മം അരിച്ചെടുത്ത് സ്വർണ്ണത്തിൻറെ അംശം കണ്ടെത്തി വേർതിരിച്ച് വിൽപ്പന നടത്തുന്നവരാണ് പ്രതികൾ.

Share This Article
Leave a comment