മൂന്ന്മ വയസുകാരനെ മടിയിലിരുത്തി വാഹനമോടിച്ചതിന് മലപ്പുറം സ്വദേശിയുടെ ലൈസൻസ് റദ്ദാക്കി. മുഹമ്മദ് മുസ്തഫയുടെ ലൈസൻസാണ് മൂന്നു മാസത്തേക്ക് റദ്ദ് ചെയ്തത്.
കഴിഞ്ഞ മാസം 10നായിരുന്നു സംഭവം. റോഡ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടർ വാഹന വകുപ്പിന്റെ നടപടി.