39 ഡിഗ്രി ചൂടിൽ കൊല്ലവും പാലക്കാടും . പതിനൊന്ന് ജില്ലകൾക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മഞ്ഞ ജാഗ്രതാ നിർദേശം . കള്ളക്കടൽ പ്രതിഭാസം നിലവിൽ ഇവിടം വിട്ടു പോയിട്ടുമില്ല . ശനിയാഴ്ച വരെ കേരളത്തിലാകെ ഉയർന്ന താപനില തന്നെയെന്നും കാലാവസ്ഥാ വകുപ്പ് .
ചൂടും ഈർപ്പമുള്ള വായുവും കൂടി സൃഷ്ടിക്കുന്ന അസ്വസ്ഥതയും കരുതലോടെ കൈകാര്യം ചെയ്യണം. കോഴിക്കോട് , തൃശൂർ , കോട്ടയം , പത്തനംതിട്ട ജില്ലയിൽ 37 ഡിഗ്രി ചൂട് അനുഭവപ്പെടും . ഇനിയും ഒഴിഞ്ഞു പോയിട്ടില്ലാത്ത കള്ളക്കടൽ മൂലം ഇന്ന് (ഏപ്രിൽ – 2) രാത്രി 11.30 വരെ കടലാക്രമണ സാധ്യതയുമുണ്ട്. ബീച്ചിൽ പോകുക , കടലിൽ ഇറങ്ങിയുള്ള വിനോദ പരിപാടികൾ തുടങ്ങിയവയൊന്നും പാടില്ലന്നും അറിയിപ്പുണ്ട്.